ന്യൂഡൽഹി: പരശുരാമ ജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറിയ സംഭവത്തിൽ നാല് പേരെ പിടികൂടി പോലീസ്. ചൊവ്വാഴ്ച പുലർച്ചെ അഹമ്മദാബാദിലെ വസ്നയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
പരശുരാമ ജയന്തി ആഘോഷിക്കുന്നതിനായി വസ്നയിലെ താമസക്കാർ സമീപത്തെ ക്ഷേത്രത്തിൽ ‘മഹാ ആരതി’ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഹാ ആരതി നടത്തുന്നുണ്ടെന്ന കാര്യമറിയിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു.
വാസ്നയിലെ ചാമുണ്ഡ നഗർ പ്രദേശത്ത് പോസ്റ്റർ പതിക്കാനെത്തിയപ്പോൾ ചിലർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതിനെ മറികടന്ന് പ്രദേശവാസികൾ രാത്രി പോസ്റ്റർ പതിച്ചു. എന്നാൽ വിദ്വേഷം കാരണം പിറ്റേന്ന് പുലർച്ചെയാകുമ്പോഴേക്കും അവയെല്ലാം കീറിയെറിയുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭഗീരത്സിൻഹ് ജഡേജ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് നാല് പ്രതികളെയും പിടികൂടാനായത്. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments