മുംബൈ : സിൻഹ ദമ്പതികൾക്കെതിരെ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ പൂജ മിശ്ര. നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘ്‌നൻ
സിൻഹയും ഭാര്യ പൂനം സിൻഹയും ചേർന്ന് തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും തന്റെ ഭാവി ഇല്ലാതാക്കിയെന്നും പൂജ മിശ്ര ആരോപിച്ചു. തന്റെ ശരീരം വിറ്റാണ് അവർ സ്വന്തം മകളായ സൊനാക്ഷി സിൻഹയെ ബോളിവുഡ് താരമാക്കിയത് എന്നും പൂജ പറഞ്ഞു.
ബോളിവുഡിൽ മികച്ച അവസരങ്ങൾ ലഭിച്ച തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. തന്നെ അബോധാവസ്ഥയിലാക്കിയാണ് അവർ ദുർമന്ത്രവാദം ചെയ്തത്. ബോളിവുഡിലുള്ളവരെല്ലാം വേശ്യാവൃത്തി ചെയ്യുന്നവരാണെന്ന് പൂനം സിൻഹ തന്റെ കുടുംബത്തെ വിശ്വസിപ്പിച്ചു. എന്റെ ശരീരം വിറ്റാണ് സിൻഹ, ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിച്ച സ്വന്തം മകളെ ബോളിവുഡ് താരമാക്കിയത്. 17 വർഷത്തോളം ആ കുടുംബം തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നും പൂജ ആരോപിച്ചു.
ശത്രുഘ്‌നൻ സിൻഹ കാരണം തനിക്ക് വിവാഹം പോലും കഴിക്കാനായില്ല. അയാൾ തന്നെ മയക്കുമരുന്നിന് അടിമയാക്കി. സിൻഹ കുടുംബം അത്യാഗ്രഹികളായിരുന്നു. എന്നും വീട്ടിലേക്ക് വന്ന് വിവരങ്ങൾ അനേഷിച്ച് സ്‌പോൺസർമാരെ തട്ടിയെടുക്കും. മുംബൈയിൽ സിൻഹയുടെ വീടിന് സമീപമായിരുന്നു തന്റെ വീട്. അന്നെല്ലാം എപ്പോഴും വീട്ടിലെത്തി ദുർമന്ത്രവാദം ചെയ്യുകയും സിനിമകൾ തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് പൂജ പറഞ്ഞു.
തന്റെ അച്ഛൻ എന്നും ആ കുടുംബത്തെ സഹായിച്ചിട്ടേ ഉള്ളൂ. കോടിക്കണക്കിന് രൂപ അവർക്ക് നൽകിയിട്ടുണ്ട്. സിൻഹയും തന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. എന്നാൽ തന്റെ ഭാവി ഇല്ലാതാക്കാൻ ആ സുഹൃദ് ബന്ധം അയാൾ ഉപയോഗിച്ചെന്നും പൂജ ആരോപിച്ചു.
















Comments