കൊല്ലം : കുഴിത്തുറയിൽ തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന റേഷൻ അരി പിടികൂടി. എട്ട് ടൺ റേഷൻ അരിയാണ് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയായിരുന്നു റേഷൻ അരി പിടികൂടിയത്.
ഉച്ചയോടെയായിരുന്നു സംഭവം. ലോഡ് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് റേഷൻ അരിയാണെന്ന് വ്യക്തമായത്. തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നാണ് അരികൊണ്ടുവന്നതെന്ന് ഡ്രൈവർ പറഞ്ഞു. കാട്ടക്കടയിലേക്കാണ് അരി കൊണ്ടുവന്നതെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് വിവരം. പിടിച്ചെടുത്ത അരി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറി.
Comments