പാരീസ്: യൂറോപ്യൻ മേഖലയിലെ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലെത്തിയ തൂടർച്ചയായി മൂന്നാം തവണ ഭരണ തുടർച്ച നേടിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച ഉടൻ നടക്കും. ജർമ്മനിയിലും ഡെൻമാർക്കിലും ഔദ്യോഗിക സന്ദർശനത്തിനൊപ്പം വളരെ കുറച്ചു സമയം മാത്രമേ പ്രധാനമന്ത്രി ഫ്രാൻസിൽ ചിലവഴിക്കുന്നുള്ളു.
‘പാരീസിലെത്തി. ഇന്ത്യയുടെ ഉറ്റ സുഹൃദ് രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. വ്യത്യസ്ത മേഖലകളിൽ ശക്തമായ സഹകരണമാണ് ഇരുരാജ്യങ്ങളും നിലനിർത്തുന്നത് എന്നതിൽ ഏറെ സന്തോഷിക്കുന്നു.’ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ജർമ്മനിയിലും ഡെൻമാർക്കിലും ഏറെ ചലനമുണ്ടാക്കിയ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ഇരുരാജ്യത്തെ ഭരണാധികാരികളുമായി വാണിജ്യ വ്യാപാര ശാസ്ത്ര സാങ്കേതിക മേഖലകളിൽ ദീർഘകാല പങ്കാളിത്തം ഉറപ്പുവരുത്തിയാണ് നരേന്ദ്രമോദി മടങ്ങിയത്. ഇരുരാജ്യത്തെ ഇന്ത്യൻ പൗരന്മാരുമായി സമയം പങ്കിട്ട പ്രധാനമന്ത്രി വിദേശപൗരന്മാരിൽ ഇന്ത്യയെക്കുറിച്ചുള്ള മികച്ച ചിത്രം നൽകാൻ പരിശ്രമിക്കണമെന്നും വിനോദസഞ്ചാരികളെ ഇന്ത്യയിലെത്തിക്കണമെന്നും ആഹ്വാനം ചെയ്താണ് മടങ്ങിയത്.
Comments