ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും സുപരിചതമായ ഒരു മുഖമുണ്ട്. ആരാണെന്ന് പലർക്കും അറിയില്ലെങ്കിലും അവളുടെ ചിരി ലോകം മുഴുവനും കീഴടക്കിയിരുന്നു. ജിഫുകളായും (GIF) സ്റ്റിക്കറുകളായും ആ കൊച്ചുപെൺകുട്ടിയുടെ ചിരി പങ്കുവെക്കാത്ത മനുഷ്യർ വിരളമായിരിക്കും. അത്രയേറെ ജനപ്രീതി നേടിയ മിടുക്കിയായിരുന്നു കൈലിയ പോസെ.
ഇന്റർനെറ്റിലെ ജനപ്രിയ മുഖം ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. അതും അവളുടെ 16-ാം വയസിൽ. വാഷിംഗ്ടൺ സ്വദേശിയായ കൈലിയയുടെ വേർപാട് അവളുടെ അമ്മയാണ് സമൂഹമാദ്ധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.
”പറയാൻ എനിക്ക് വാക്കുകളില്ല..
സുന്ദരിയായ ആ കുട്ടി വിടപറഞ്ഞു..
അവളുടെ വേർപാടിന്റെ വേദന പങ്കിടുന്ന ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്..” ഇങ്ങനെയായിരുന്നു കൈലിയയുടെ അമ്മ മാഴ്‌സി പോസെ ഫേസ്ബുക്കിൽ കുറിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് എന്ന ടിവി ഷോയിൽ കൈലിയ അഭിനയിച്ചിരുന്നു. ആ ഷോയിലെ ഒരു സീനിൽ ഒരിയ്‌ക്കൽ കൈലിയ ചിരിക്കുന്ന രംഗമാണ് വർഷങ്ങൾക്കിപ്പുറം ഇൻർനെറ്റ് കീഴടക്കിയത്. ഇത് പിന്നീട് ഏറ്റവും ജനപ്രീതി നേടിയ മീമുകളിലും ജിഫുകളിലും ഒന്നായി മാറുകയായിരുന്നു.
ഒരു പൈലറ്റ് ആകണമെന്നായിരുന്നു കൈലിയയുടെ ആഗ്രഹം ഇതിനായി ഏവിയേഷൻ പഠിണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് കൈലിയയുടെ ഒടുവിലെ പോസ്റ്റ്. കൈലിയയുടെ മരണം ആത്മഹത്യയാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൈലിയയുടെ കുടുംബം അക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
















Comments