മാഡ്രിഡ്: സിറ്റിയുടെ ഫൈനൽ മോഹങ്ങൾ കരിയിച്ചുകളഞ്ഞ് റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിലാണ് റയൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. എക്സ്ട്രാ ടൈമിലെ പെനാൽറ്റിയിലൂടെ കരീം ബൻസേമയയുടെ മികവിലാണ് ഫൈനലിലേക്ക് കുതിച്ചത്. 90 മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് റോഡ്രിഗോയുടെ ഇരട്ട ഗോളിലൂടെ റയൽ സിറ്റിക്കൊപ്പമെത്തിയത്.
ഒരു ഗോളിന്റെ വ്യത്യാസത്തിൽ 3-4 എന്ന നിലയിലാണ് ആദ്യ പാദ സെമി പൂർത്തിയായത്. ബെർണാബൂവിൽ സ്വന്തം തട്ടകത്തിൽ റയൽ പക്ഷെ സിറ്റിയുടെ എല്ലാ പ്രതീക്ഷകളും തച്ചുടച്ചു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം മഹാരെസിന്റെ ഗോളിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ അവസാന നിമിഷത്തിലെ തിരിച്ചുവരവ് അതിഗംഭീര മാവുകയായിരുന്നു.
90-ാം മിനിറ്റിൽ കരീം ബൻസേമ നൽകിയ പാസ്സാണ് റോഡ്രിഗോ വലയിൽ എത്തിച്ചത്. തൊട്ടുപിന്നാലെ കർവാഹാലിന്റെ ക്രോസ് മികച്ച ഹെഡറിലൂടെ റോഡ്രിഗോ വീണ്ടും വലയിലെത്തിച്ചു. സമനിലയിലായതോടെ എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. കരീം ബൻസേമയെ ബോക്‌സിൽ വീഴ്‌ത്തിയ സിറ്റി താരങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. ബൻസേമ തന്നെ എടുത്ത പെനാൽറ്റി മത്സരം 3-1ന് റയലിന്റേതാക്കി. ഇരുപാദങ്ങളിലുമായി 6-5നാണ് റയൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ ഫൈനലിലേയ്‌ക്ക് എത്തിയത്.
Comments