തിരുവനന്തപുരം : സംവിധായകൻ സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായി നടി മജ്ഞുവാര്യർ. എളമക്കര പോലീസിൽ നൽകിയ പരാതിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ പേരിൽ സംവിധായകൻ നിരന്തരം ശല്യം ചെയ്തിരുന്നതായും മഞ്ജുവാര്യരുടെ പരാതിയിൽ പറയുന്നുണ്ട്.
2019 മുതലാണ് പ്രണയാഭ്യർത്ഥനയുമായി സനൽകുമാർ ശല്യം ചെയ്യാൻ ആരംഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സമൂഹമാദ്ധ്യമത്തിലൂടെയും ഫോണിലൂടെയും സംവിധായകൻ പ്രണയം അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ചതോടെ ശല്യം ആരംഭിക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെയും, ഫോണിലൂടെയും സനൽകുമാർ ശല്യം ചെയ്തു. ഇതിന് പുറമേ ചില ബന്ധുക്കളും, സുഹൃത്തുക്കളും വഴി ഇക്കാര്യം പറഞ്ഞ ബുദ്ധിമുട്ടിച്ചതായും മഞ്ജുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
സനൽകുമാർ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയിൽ മഞ്ജുവായിരുന്നു പ്രധാന കഥാപാത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. മഞ്ജുവിന്റെ പരാതിയിൽ പോലീസ് ഭീഷണിപ്പെടുത്തൽ, സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്.
Comments