തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ 24 മണിക്കൂർ ഐസ്ആർടിസി സൂചനാ പണിമുടക്ക്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു പണിമുടക്കിൽ പങ്കെടുക്കുന്നില്ല.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൊഴിലാളി യൂണിയൻ ചർച്ച നടത്തിയിരുന്നു. സിഐടിയു, ബിഎംഎസ്, ടിഡിഎഫ് എന്നീ സംഘടനകളുമായാണ് ആന്റണി രാജുവും കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും ചർച്ച നടത്തിയത്. ശമ്പളം കൃത്യമായി ലഭിക്കണമെന്ന് ചർച്ചയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഈ മാസം 21 ന് ശമ്പളം നൽകാമെന്ന് മാനേജ്‌മെന്റും മന്ത്രിയും അറിയിച്ചെങ്കിലും അത് അംഗീകരിക്കില്ലെന്ന് യൂണിയനുകൾ പറഞ്ഞു. തുടർന്ന് 10-ാം തീയതി ശമ്പളം നൽകാമെന്ന് പറഞ്ഞു. എന്നാൽ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
















Comments