ന്യൂഡൽഹി : ലവ് ജിഹാദ് വിഷയത്തിൽ കേരള സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്ര വിവാഹത്തിന് പിന്നാലെയാണ് കേരളത്തിൽ ലവ് ജിഹാദ് വിഷയം വീണ്ടും പൊന്തിവന്നത്. സിപിഎം നേതാവ് ജോർജ് എം തോമസാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.
തുടർന്ന് വിവാഹിതയായ യുവതിയുടെ പിതാവും രംഗത്തെത്തി. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം കോടതിയിൽ ഹാജരായ പെൺകുട്ടി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തിൽ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.
Comments