വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാമുകിയെയും ഉപരോധിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. ആറാമത് നിർദിഷ്ട ഉപരോധ പട്ടികയിലാണ് പുടിന്റെ കാമുകിയായി കരുതുന്ന അലീന കാബേവയെ യൂണിയൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
അലീന കാബേവയ്‌ക്ക് പുടിനുമായി പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് യൂറോപ്യൻ യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നിർദിഷ്ട ഉപരോധ പട്ടികയിലേക്ക് കൂടുതൽ പേരുകൾ കൂട്ടിച്ചേർക്കാനും നിലവിലെ പേരുകൾ പിൻവലിക്കാനുമുള്ള വിവേചനാധികാരം അംഗത്വരാജ്യങ്ങൾക്കുണ്ട്. അതിനാൽ നിർദിഷ്ട പട്ടികയിൽ വ്യത്യാസം വന്നേക്കാം. കരട് നിർദിഷ്ട പട്ടികയിൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി ഒപ്പുവച്ചിട്ടില്ല.
1983ൽ ജനിച്ച കാബേവയ്‌ക്ക് പത്ത് വർഷങ്ങൾക്ക് മുമ്പ് പുടിനുമായി ബന്ധമുണ്ടായിരുന്നു. ജിംനാസ്റ്റിക്ക് താരമായ കാബേവ മെഡൽ ജേതാവ് കൂടിയാണ്. അതേസമയം കാബേവയുമായി പ്രണയബന്ധമുണ്ടെന്ന വാദം വിവാഹമോചിതനായ പുടിൻ നിഷേധിച്ചിരുന്നു. യൂറോപ്പിൽ സംഘടിപ്പിക്കുന്ന പല മത്സരങ്ങളിലും ഒളിമ്പിക് ഗെയിംസുകളിലും നിരവധി മെഡലുകൾ നേടിയിരുന്ന കാലത്താണ് കാബേവയും പുടിനും കണ്ടുമുട്ടുന്നത്. 2004-ലെ ഏഥൻസ് ഗെയിംസിൽ റിഥമിക് ജിംനാസ്റ്റിക്‌സിനുള്ള സ്വർണ മെഡൽ കാബേവയ്‌ക്ക് ലഭിച്ചിരുന്നു.
കബേവ കൂടാതെ റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിലും യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിലുണ്ട്.
Comments