ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെ ഡൽഹിഹൈക്കോടതി കുറ്റം ചുമത്തി. താഹിർ ഹുസൈൻ കലാപത്തിൽ സജീവമായി പങ്കെടുത്ത ആളാണെന്നും നിരപരാധി അല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ ചാന്ദ് ബാഗ് മേഖയിലെ താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള അക്രമാസക്തരായ മതമൗലിക വാദികൾ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും മറ്റും തകർത്തിരുന്നു. മതമൗലികവാദികൾ ചേർന്ന് ഗോഡൗൺ നശിപ്പിച്ചതിന് കരൺ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
താഹിർ ഹുസൈൻ വീടുകൾക്ക് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് ഉപയോഗിച്ച് കെട്ടിടം തകർക്കുകയും ചെയ്തിരുന്നു. കലാപത്തിൽ അയാൾ ഒരു നിശബ്ദ കാഴ്ചക്കാരനായിരുന്നില്ല.കലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വീരേന്ദർ ഭട്ട് നിരീക്ഷിച്ചു.കലാപത്തിൽ സജീവമായി പങ്കെടുക്കുകയും നിയമവിരുദ്ധമായി കലാപാഹ്വാനത്തിന് യോഗം വിളിച്ച് ആക്രമണം നടത്താൻ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
താഹിർ ഹുസൈനും കേസിലെ മറ്റ് പ്രതികളായ ഷോയിബ്, ഗൾഫാം, ജാവേദ്, ഫിറോസ്, അനസ് എന്നിവർ ഹിന്ദുക്കളായ ആളുകളുടെ സ്വത്തുക്കൾക്ക് തീവെക്കാനും നശിപ്പിക്കാനും ഗൂഢാലോചന നടത്തുകയും പദ്ധതികൾ നടപ്പിലാക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയതായും കോടതി കണ്ടെത്തി.
പ്രതികളും താഹിറും തമ്മിൽ ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കൾ നശിപ്പിക്കാൻ ധാരണയുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കലാപത്തിനുള്ള ഗൂഢാലോചന നടത്താൻ സ്വന്തം വീടാണ് താഹിർ തിരഞ്ഞെടുത്തിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കലാപത്തിനായി നേരത്തെ തന്നെ കല്ലുകളും ഇഷ്ടികയും വെടിക്കോപ്പുകളും ശേഖരിക്കാൻ ആരംഭിച്ചിരുന്നു. സിഐഐ പിന്തുണയ്‌ക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അവരുടെ നീക്കം. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് 2-3 ദിവസം മുമ്പ്, പോലീസ് സ്റ്റേഷനിൽ നിന്ന് ലൈസൻസുള്ള പിസ്റ്റളും ഇയാൾ തിരിച്ചു വാങ്ങിയിരുന്നു.
Comments