പൊണ്ണത്തടിയിൽ കേരളം നമ്പർ 1; 77.2 ശതമാനം സ്ത്രീകളും തൊഴിൽരഹിതരെന്നും കുടുംബാരോഗ്യ സർവേ റിപ്പോർട്ട്‌

Published by
Janam Web Desk

ന്യൂഡൽഹി: കേരളത്തിൽ ജോലിയുള്ള പുരുഷൻമാരും സ്ത്രീകളും തമ്മിൽ വിലയ അന്തരമാണ് പഠനം.2019.കേന്ദ്ര സർക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ 22.8 ശതമാനം സ്ത്രീകളാണ് ജോലിയുള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുരുഷൻമാരിൽ ഈ കണക്ക് 70.5 ശതമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് അമിത വണ്ണം ഉള്ളവരുടെ എണ്ണം കൂടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ സ്ത്രീകൾക്ക് 24 ഉം പുരുഷന്മാരിൽ 23 ശതമാനവുമാണ് പൊണ്ണത്തടി. എന്നാൽ കേരളത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ

കേരളത്തിൽ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്. 2015-16 ൽ സ്ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 38% ആയി വർധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാർ 2015-16 ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി.

കഴിഞ്ഞ ഡിസംബർ 20നു പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ കണക്കുകൾ കൂടി ചേർത്താണ് 201921 ലെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

Share
Leave a Comment