ലക്‌നൗ : ശാരദ സർവ്വകലാശാലയുടെ ചോദ്യപേപ്പറിൽ ഹിന്ദു വിരുദ്ധ ചോദ്യം ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം. ഇന്നലെ നടന്ന ബിഎ പൊളിറ്റിക്‌സ് ചോദ്യ പേപ്പറിലാണ് ഹിന്ദു വിരുദ്ധ ചോദ്യം ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാസിസം/ നാസിസം എന്നിവയും ഹിന്ദുത്വവും തമ്മിലുള്ള സാമ്യതകൾ എന്തെല്ലാമെന്നായിരുന്നു ചോദ്യം. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചോദ്യ പേപ്പർ വിവാദമായതോടെ സംഭവത്തിൽ അന്വേഷണത്തിനായി സർവ്വകലാശാല മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇതിന് പുറമേ ചോദ്യ പേപ്പർ തയ്യാറാക്കിയ ഫാക്കൽറ്റിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം വിവാദ ചോദ്യപേപ്പറിൽ സർവ്വകലാശാലയെ വിമർശിച്ച് ബിജെപി രംഗത്ത് എത്തി.
















Comments