തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടർ ബസ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മർദ്ദനമേറ്റത്. എന്നാൽ ഷിറാസ് തന്നെയാണ് ആദ്യം തല്ലിയത് എന്ന് പറഞ്ഞ് കണ്ടക്ടർ നേരത്തെ പരാതി നൽകിയിരുന്നു.
ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ബസിൽ ടിക്കറ്റെടുത്ത ശേഷം ബാക്കി പണം ചോദിച്ചതോടെയാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് ഇയാളെ മർദ്ദിച്ചത്. യാത്രക്കാരിൽ ഒരാൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ യുവാവ് പരാതിയൊന്നും തന്നെ നൽകിയിരുന്നില്ല.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷിറാസ് ആണ് മർദ്ദിച്ചതെന്ന് കാണിച്ച് കണ്ടക്ടർ പോലീസിൽ പരാതി നൽകി. എന്നാൽ സംശയം തോന്നിയ പോലീസ് യാത്രക്കാരുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments