ലക്‌നൗ : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയിൽ സ്വസ്തിക്ക് ചിഹ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഗ്യാൻവാപി ശ്രിങ്കാർ ഗൗരി കോംപ്ലകിലാണ് കോടതി നിയോഗിച്ച പ്രത്യേക സംഘം സർവ്വേയും വീഡിയോഗ്രഫിയും നടത്തിയത്.
പരിശോധനയ്‌ക്കിടെ മാഞ്ഞുപോകാറായ രണ്ട് സ്വസ്തിക് ചിഹ്നങ്ങൾ കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൗരാണിക കാലത്ത് വരച്ച ചിഹ്നങ്ങളാകാം ഇവ എന്ന നിഗമനത്തിലാണ് ഗവേഷകർ.
കാശി വിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ് കെട്ടിടത്തിനുള്ളിലെ ശൃംഗർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ പകർത്താൻ വാരാണസിയിലെ സിവില് ജഡ്ജിയാണ് ഉത്തരവിട്ടത്. മസ്ജിദിന്റെ പരിസരത്ത് നിന്ന് വീഡിയോ പകർത്താനാണ് നിർദ്ദേശം നൽകിയത്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മുസ്ലീം സംഘടനകൾ എത്തിയെങ്കിലും ശക്തമായ പോലീസ് സുരക്ഷയോടെ സർവ്വേ തുടർന്നു.
ഹിന്ദുക്കളായ അഭിഭാഷകരെയും അധികൃതരെയും അകത്തേക്ക് പ്രവേശിപ്പിക്കാൻ ആകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതേ തുടർന്ന് മുസ്ലീങ്ങളായ അഭിഭാഷകർ അകത്തേക്ക് പ്രവേശിച്ചു. തിങ്കളാഴ്ച മുതൽ സർവ്വേ നടപടികൾ വീണ്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Comments