ന്യൂഡൽഹി : ആഗ്രയിലെ താജ് മഹലിൽ പുരാവസ്തു ഗവേഷക സംഘം പിശോധന നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഹർജിക്കാർ. ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും അതിപുരാതന കൃതികളും ഇവിടെ ഒളിച്ചുവെച്ചിട്ടുണ്ടെന്നാണ് വിവരം. അതിനാൽ താജ് മഹലിലെ 20 മുറികൾ തുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അയോദ്ധ്യയിലെ ബിജെപി മീഡിയ ഇൻചാർജ് ഡോ. രജ്‌നേഷ് സിംഗാണ് ആവശ്യവുമായി രംഗത്തെത്തിയത്. താജ് മഹലിനുള്ളിലെ 20 മുറികൾ പൂട്ടികിടക്കുകയാണ് അവിടേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കാറില്ല. ഇവിടെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഗ്രന്ഥങ്ങളും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.
താജ് മഹലിലെ മുറികൾ തുറക്കാൻ താൻ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും വിവിവാദങ്ങൾ അവസാനിക്കാൻ ഇത് നിർബന്ധമായും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയിൽ സ്വസ്തിക്ക് ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാശി വിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ് കെട്ടിടത്തിനുള്ളിലെ ശൃംഗർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ പകർത്താൻ വാരാണസിയിലെ സിവില് ജഡ്ജി ഉത്തരവിട്ടരുന്നു. തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്വസ്തിക്ക് ചിഹ്നങ്ങൾ കണ്ടെത്തിയത്.
















Comments