ന്യൂഡൽഹി: ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പിതാവ് പ്രീത് പാൽ സിങ് ബഗ്ഗ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭീഷണിപ്പെടുത്തിയെന്ന് പിതാവ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ തെറ്റുകൾഡൽഹി മുഖ്യമന്ത്രിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനാൽ അവർ തജീന്ദറിനെ ഭയപ്പെട്ടിരുന്നു. തജീന്ദർ പുറംലോകത്ത് നിന്നാൽ കെജ്രിവാളിനെതിരെ നിരന്തരം ശബ്ദമുയർത്തുമെന്ന് അവർ ഭയപ്പെട്ടു. തജീന്ദറിനെ പാർട്ടിയിൽ ചേരാൻ നിരന്തരം എഎപി സമ്മർദ്ദം ചെലുത്തിയിരുന്നതായി പിതാവ് വെളിപ്പെടുത്തി. തജീന്ദറിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതികൾ നിർദ്ദേശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രീത് പാൽ സിങ് ബഗ്ഗ കൂട്ടിച്ചേർത്തു.
10 ന് അടുത്ത വാദം കേൾക്കുന്നത് വരെ ബഗ്ഗയ്‌ക്കെതിരെ നിർബന്ധിത നടപടിയെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവ്. ബഗ്ഗയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്‌ക്ക് സ്റ്റേയും നൽകിയിരുന്നു തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ദിവസം രാത്രി അടിയന്തിര സിറ്റിംഗ് ചേർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ബഗ്ഗയെക്കെതിരെയുള്ള നടപടി തടഞ്ഞത്.
ബഗ്ഗയെ തലപ്പാവ് ധരിക്കാൻ അനുവദിക്കാത്തതിന് പഞ്ചാബ് സർക്കാരിന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ബഗ്ഗയെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണത്തിൽ വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയോട് എൻസിഎം നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ മെയ് ആറിനാണ് ഡൽഹിയിലെ വീട്ടിൽ നിന്നും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. 50ഓളം പോലീസുകാർ ബഗ്ഗയുടെ വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു
















Comments