ദിസ്പൂർ: അസം പോലീസിന് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങി 13 ഭീകരർ. ഓൾ ആദിവാസി നാഷ്ണൽ ലിബറേഷൻ ആർമിയിലെ 13 സജീവ പ്രവർത്തകരാണ് അസം പോലീസിന് മുന്നിൽ കീഴടങ്ങിയത്. കർബി അങ്‌ലോങ് ജില്ലയിലായിരുന്നു സംഭവം. ഓട്ടോമോറ്റിക്ക് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ ഉപേക്ഷിച്ചാണ് ഭീകരർ പോലീസിൽ കീഴടങ്ങിയത്.
Continuing our peace march, I’m glad to share that 13 cadres of All Adivasi National Liberation Army (AANLA) have surrendered today at Bokajan PS Karbi Anglong in presence of officials of @assampolice, @official_dgar & 20Bn @crpfindia.
They have laid down arms & ammunition. pic.twitter.com/B0lHX9Qvbr
— Himanta Biswa Sarma (@himantabiswa) May 8, 2022
അസം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സിആർപിഎഫ്, അസം റൈഫിൾസ് ജവാന്മാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു കീഴടങ്ങൽ. ബോക്കജൻ പോലീസ് സ്‌റ്റേഷനിലായിരുന്നു ചടങ്ങ് നടന്നത്.
എകെ സീരീസിലുള്ള നാല് റൈഫിളുകൾ, നാല് പിസ്റ്റലുകൾ, ഒരു റിവോൾവർ, തിരകൾ എന്നിവയാണ് ഭീകരർ ഉപേക്ഷിച്ചത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൈവന്നിരിക്കുകയാണെന്നും ഇത് തുടരുമെന്നും സംഭവത്തിൽ പ്രതികരിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിലവിൽ സർക്കാരുമായുള്ള സമാധാന ചർച്ചകളിലാണ് എ.എ.എൻ.എൽ.എ.
















Comments