മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജീവിതത്തിൽ താൻ വെല്ലുവിളികൾ നേരിട്ടപ്പോൾ പിൻവാങ്ങാൻ കഴിഞ്ഞില്ലെന്നും കാരണം തന്റെ അമ്മ തോറ്റുകൊടുത്താവളായിരുന്നുവെന്നും സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
‘നിസാരമായല്ല ഒന്നും കഴിഞ്ഞുപോയത്. വെല്ലുവിളികൾ അഭിമുഖീകരിച്ച സാഹചര്യത്തിലെല്ലാം അമ്മയുടെ മറുപടി ഇതായിരുന്നു. നമുക്ക് പോരാടാം എന്ന് അമ്മ ആവർത്തിച്ചു. അടുത്ത മാസത്തെ വീട്ടുവാടക എങ്ങനെ കൊടുക്കുമെന്ന് അറിയാതിരുന്നപ്പോഴൊന്നും അമ്മ പരിഭ്രാന്തി ഉണ്ടാക്കിയില്ല. നമ്മുടെ വിധിയെ പഴിക്കുന്നതും ഞാൻ കേട്ടിട്ടില്ല.. ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇത് കുറിക്കാൻ വളരെ നിസാരമാണ്. പക്ഷേ, നരകതുല്യമായ ജീവിതത്തിലൂടെയായിരുന്നു അമ്മ കടന്നുവന്നത്. ആ അമ്മ ഇപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്..
ജീവിതത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച നിമിഷങ്ങളും ഉറക്കമില്ലാത്ത രാത്രികളും അഴുക്കിലൂടെയുള്ള സഞ്ചാരങ്ങളും വന്നുചേർന്നപ്പോഴും പിൻവാങ്ങുക എന്നൊരു ഓപ്ഷൻ എനിക്കില്ലായിരുന്നു. കാരണം അമ്മ ഒരിക്കലും തോറ്റുകൊടുത്തിട്ടില്ല.. അതുകൊണ്ട് എന്റെ അമ്മയ്‌ക്കും ആയിരക്കണക്കിന് മറ്റ് അമ്മമാർക്കും മാതൃദിനാശംസകൾ.. ‘ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
















Comments