മുംബൈ : ഹനുമാൻ ചാലിസ വിവാദത്തിൽ റാണ ദമ്പതികളെ വേട്ടയാടുന്നത് തുടർന്ന് മഹാരാഷ്ട്ര സർക്കാർ. സ്വതന്ത്ര എംപി നവനീത് റാണ, ഭർത്താവും എംഎൽഎയുമായ രവി റാണ എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിൽ ഹനുമാൻ ചാലിസ ചൊല്ലിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇരുവർക്കും കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
ഇതിന് പിന്നാലെ ഇരുവരും മദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്. കേസിൽ ഉപാധികളോടെയായിരുന്നു കോടതി റാണ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്ന ഉപാധിയും ഉണ്ട്. ഇത് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ നവനീത് റാണ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു നവനീത് റാണ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
















Comments