ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിലെ ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന് വാരാണസിയിലെ സന്യാസി വര്യനായ കുലപതി തിവാരി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. മുഗൾ കാലഘട്ടത്തിൽ ക്ഷേത്രം തകർത്ത് തത്സ്ഥാനത്ത് മസ്ജിദ് നിർമ്മിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
16ാം നൂറ്റാണ്ടിലാണ് തങ്ങളുടെ പൂർവ്വികർ കാശിവിശ്വനാഥ ക്ഷേത്രം നിർമ്മിച്ചത്. 1669 മുതൽ ലിംഗിയ കുടുംബം ആയിരുന്നു ഇവിടെ പൂജയും കർമ്മങ്ങളും അനുഷ്ഠിച്ചിരുന്നത്. എന്നാൽ മുഗൾ ഭരണാധികാരികൾ ഇവിടുത്തെ രാജാക്കന്മാരെ കീഴ്‌പ്പെടുത്തി. മുസ്ലീം സഹോദരങ്ങൾ എങ്ങിനെയാണ് മുഗൾ ശക്തികൾ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തെറിഞ്ഞത് എന്ന ചരിത്രം വായിച്ചറിഞ്ഞാൽ നന്നായിരുന്നുവെന്നും തിവാരി വ്യക്തമാക്കി.
കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിലെ ശൃംഗാർ ഗൗരി ക്ഷേത്രം തകർത്താണ് ഔറംഗസേബ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മസ്ജിദിന് അഭിമുഖമായി നിൽക്കുന്ന നന്ദി വിഗ്രഹം അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണ്. അവിടെ മസ്ജിദായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ കള്ളം പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments