കൊൽക്കത്ത: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന് ലഭിച്ച നൊബേൽ ബഹുമതി കളവുപോയത് കണ്ടെത്താൻ സിബിഐ ഉടൻ തയ്യാറാവണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ്സിന്റെ മുഖപത്രമായ ജാഗോ ബംഗ്ലായിലാണ് ടാഗോറിന്റെ നൊബേൽ ബഹുമതി കണ്ടെത്താൻ സിബിഐയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമർശനവുമായി മമത രംഗത്തെത്തിയത്. ‘സിബിഐ നിങ്ങൾ ഇത് ശ്രദ്ധിക്കൂ; ഞങ്ങൾക്ക് നൊബേൽ പുരസ്‌കാരം ഉടനെ കണ്ടെത്തി തരണം.’ എന്ന തലവാചക ത്തോടെയാണ് മമതയുടെ ലേഖനം ആരംഭിക്കുന്നത്. പശ്ചിമബംഗാളിലെ പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്താത്ത 7 കേസുകൾ സിബിഐയെ ഏൽപ്പിച്ചതിന്റെ പിന്നാലെയാണ് നൊബേൽ വിഷയം പറഞ്ഞ് മമത സിബിഐയ്‌ക്കെതിരെ തിരിഞ്ഞത്.
2004ലാണ് വിശ്വഭാരതി സർവ്വകലാശാലയുടെ ശാന്തിനികേതനിൽ നിന്നും ടാഗോറിന് ലഭിച്ച നൊബേൽ ബഹുമതി കളവുപോയത്. യാഥാർത്ഥ പുരസ്‌കാരം കണ്ടെത്താൻ കഴിയുന്നി ല്ലെന്ന് കാണിച്ച് 2007ൽ കേസും അന്വേഷണവും അവസാനിപ്പിച്ചു. എന്നാൽ വീണ്ടും 2008ൽ അന്വേഷണം പുന:രാരംഭിച്ചുവെങ്കിലും 2009ൽ വീണ്ടും കേസന്വേഷണം അവസാനിപ്പിച്ചു.
കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന മമത കേസ് പശ്ചിമബംഗാൾ പോലീസിനെ ഏൽപ്പിക്കണമെന്നും തങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നും ലേഖനത്തിലൂടെ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്താത്ത 7 കേസുകൾ രണ്ടു മാസത്തിനകം കോടതികൾ സിബിഐയെ ഏൽപ്പിച്ചതിന്റെ പിന്നാലെയാണ് നൊബേൽ പുരസ്‌കാരം പറഞ്ഞ് മമത സിബിഐയ്‌ക്കെതിരെ തിരിഞ്ഞത്.
















Comments