മുംബൈ : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റ് കടിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചെന്നൈയുടെ ബാറ്റിംഗിനിടെയാണ് ധോണി ബാറ്റ് കടിക്കുന്നത് ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്. ഓടക്കുഴൽ വായിക്കുന്നത് പോലെ ബാറ്റ് പിടിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ധോണി എന്തിനാണ് ബാറ്റ് തിന്നുന്നത് എന്നാണ് ചിത്രം വൈറലായതോടെ ആരാധകർ ചോദിക്കുന്നത്.
ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. ബാറ്റിൽ ഒട്ടിച്ചിരിക്കുന്ന ടേപ്പുകൾ നീക്കം ചെയ്യുകയാണ് ധോണിയെന്ന് അമിത് മിശ്ര ട്വിറ്ററിൽ കുറിച്ചു. ‘ധോണി എന്തിനാണ് ബാറ്റ് തിന്നുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടുകയാണെങ്കിൽ അതിന്റെ കാരണമിതാണ്. ബാറ്റിൽ ഒട്ടിച്ചിരിക്കുന്ന ടേപ്പുകൾ നീക്കം ചെയ്യാനാണ് ധോണി ശ്രമിക്കുന്നത്. ബാറ്റ് എല്ലായ്‌പ്പോഴും വൃത്തിയാക്കി വെക്കാൻ ധോണി ശ്രദ്ധിക്കും. ധോണിയുടെ ബാറ്റിൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നതോ ഒരു നൂല് പൊങ്ങി നിൽക്കുന്നതോ പോലും കാണാനാവില്ല’ എന്ന് അമിത് മിശ്ര വ്യക്തമാക്കി.
In case you’re wondering why Dhoni often ‘eats’ his bat. He does that to remove tape of the bat as he likes his bat to be clean. You won’t see a single piece of tape or thread coming out of MS’s bat. #CSKvDC #TATAIPL2022
— Amit Mishra (@MishiAmit) May 8, 2022
നേരത്തെയും ധോണിയുടെ ബാറ്റിൽ കടി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 2019 ലെ ഏകദിന ലോകകപ്പിനിടെയായിരുന്നു അത്.
Comments