ന്യൂഡൽഹി: ബിജെപിയിൽ രാജഭരണത്തിന് സ്ഥാനമില്ലെന്നും പാർട്ടി പ്രവർത്തകർക്ക് അവരുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രവർത്തനങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനം നൽകേണ്ടത്, അല്ലാതെ കുടുംബ ബന്ധങ്ങൾക്ക് അനുസരിച്ചല്ല പാർട്ടി പദവി ലഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്‌പ്പോഴും ചൂണ്ടിക്കാണിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ ബിജെപിയിൽ രാജഭരണമല്ല നടക്കുന്നത്. പ്രവർത്തകർക്ക് അവരുടെ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നൽകേണ്ടത്, അല്ലാതെ കുടുംബത്തെ അടിസ്ഥാനമാക്കിയല്ല സ്ഥാനമാനങ്ങൾ നൽകേണ്ടത്. ഈ തത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നത്. കുടുംബാധിപത്യത്തിന് അദ്ദേഹം എപ്പോഴും എതിരാണ്’.
‘ ബിജെപി പ്രവർത്തകരുടെ ഏറ്റവും വലിയ പ്രചോദനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും. വികസനത്തിന്റെ പാതയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ എന്റെ എല്ലാ പ്രവർത്തനവും നടക്കുന്നതെന്നും’ സിന്ധ്യ പറഞ്ഞു.
















Comments