ന്യൂഡൽഹി : മകനെ ജോലിക്ക് പറഞ്ഞയച്ച് അവൻ പോകുന്നത് സഹിക്കാനാകാതെ ഗേറ്റിന് പുറകിൽ നിന്ന് കരയുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മക്കളെ എവിടെ പറഞ്ഞയക്കുമ്പോഴും അമ്മമാരുടെ മനസ്സിൽ ആശങ്കയാണ്. അവർ തിരികെ വീട്ടിൽ എത്തുന്നത് വരെ അത് തുടരും. എന്നാൽ സ്വന്തം മകൻ രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിലേക്ക് പോകുന്നത് നോക്കി നിൽക്കുന്ന അമ്മയുടെ അവസ്ഥ എന്തായിരിക്കും ? രാജ്യം സംരക്ഷിക്കാൻ വേണ്ടിയാണ് അവൻ പോകുന്നത് എന്നോർത്ത് അവർ അഭിമാനക്കും, അതോടൊപ്പം തന്നെ തന്റെ മകന്റെ ജീവന് എന്ത് വേണമെങ്കിലും സംഭവിക്കുമെന്നോർത്ത് അവർ വേവലാതിപ്പെടുകയും ചെയ്യും. എന്നാലും നിറകണ്ണുകളോടെ രാജ്യം കാക്കാൻ ആ അമ്മ മകനെ യാത്ര അയയ്‌ക്കും.
അത്തരത്തിൽ മകനെ രാജ്യസേവനത്തിന് പറഞ്ഞയച്ച് മാറി നിന്ന് കരയുന്ന അമ്മയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റിട്ട. ലെഫ് ജനറൽ സതീഷ് ദുവയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ഒരു കുറുപ്പും അദ്ദേം പങ്കുവെച്ചു. ‘ 30 വർഷങ്ങൾക്ക് മുൻപ് എനിക്ക് എന്റെ അമ്മയെ നഷ്ടമായി. എന്നാൽ എല്ലാ സൈനികരുടെ അമ്മമാരിലും ഞാൻ അവരെ കാണുന്നു. ഭാരത മാതാവിലും ഞാൻ അവരെ കാണുന്നു. മാതൃദിനാശംസകൾ’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
I lost my mother nearly three decades ago. I see her in every soldier's mother. I see her in Mother India.
Ma Tujhe Salaam.🇮🇳Happy Mothers Day pic.twitter.com/2rWAOJZPtu
— Lt Gen Satish Dua🇮🇳 (@TheSatishDua) May 8, 2022
ഹൃദയഭേദകമായ പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാതൃദിനത്തിൽ പങ്കുവെച്ച ഏറ്റവും മികച്ച സന്ദേശം എന്ന് ചിലർ പ്രതികരിച്ചു. മകൻ ജോലിക്ക് പോകുന്ന നിമിഷം, അത് മാതാവിനും മകനും ഒരേപോലെ സങ്കടമുള്ള, വൈകാരിക നിമിഷമാണ്. ഏറ്റവും ധീതയുള്ളവർ അമ്മമാരാണ് എന്നും ചിലയാളുകൾ കുറിച്ചു.
















Comments