തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് സ്ഥിരീകരിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ പെയ്യുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് പ്രഖ്യാപിച്ച വിലക്ക് പിൻവലിച്ചു. അസാനി ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാ ഒഡിഷ തീരങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുനന്ത്. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായെങ്കിലും തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കേരളത്തിൽ മഴ ശക്തമായതിന്റെ പശ്ചാത്തലത്തിൽ ലോകപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. മഴയെ തുടർന്ന് നീട്ടി വെച്ച വെടിക്കെട്ട് ബുധനാഴ്ച വൈകിട്ട് നടക്കാനിരിക്കെ ആയിരുന്നു വീണ്ടും മഴ ചതിച്ചത്. തുടർന്ന് വരുന്ന ഞായറാഴ്ചത്തേക്ക് വെടിക്കെട്ട് വീണ്ടും മാറ്റിവെക്കുകയായിരുന്നു.
Comments