ഹുബ്ബലി: പാകിസ്താനിൽ ജയിലിനുള്ളിൽ നിരാഹാര സമരം കിടന്ന പാകിസ്താനി ഭീകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹുബ്ബലിയിലെ കിംസ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാകിസ്താനി സ്വദേശിയായ മുഹമ്മദ് ഫഹദ് എന്നയാളാണ് ജയിലിനുള്ളിൽ പട്ടിണിസമരം നടത്തിയത്. 2006ലാണ് മുഹമ്മദ് അറസ്റ്റിലാകുന്നത്. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും, ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു.
വിചാരണ വേഗത്തിലാക്കണം, ധാർവാഡ് ജയിലിൽ നിന്ന് ബംഗളുരു ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇയാൾ ഈ മാസം 3ാം തിയതി മുതൽ നിരാഹാര സമരം ആരംഭിച്ചത്. ഷുഗറിന്റെ അളവ് താഴ്ന്നതോടെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
2006ൽ മൈസൂരുവിൽ തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഫഹദിനെ അറസ്റ്റ് ചെയ്യുന്നത്. നിരോധിത ഭീകര സംഘടനയായ അൽ-ബദറിലെ അംഗമായിരുന്ന ഇയാൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കടന്നത്. 2021 ഫെബ്രുവരിയിലാണ് മുഹമ്മദിനെ ധർവാഡ് ജയിലിലേക്ക് മാറ്റുന്നത്.
















Comments