തിരുവനന്തപുരം: മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.ആയുധനിർമാണവും, പരിശീലനവും കേരളത്തിൽ വ്യാപകമാണ്.കോഴിക്കോട് തിരകൾ കണ്ടെത്തിയ സംഭവം ഗൗരവകരമാണ്.ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇക്കാര്യങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതഭീകരവാദികളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സമാന്തര ടെലിഫോണ് എക്സ്ചേഞ്ച് കേസുകൾ അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ ബന്ധമുള്ള കേസുകളുടെ നിജസ്ഥിതി പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് തിരകൾ കണ്ടെത്തിയ കേസും അട്ടിമറിക്കാൻ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത്.266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. കണ്ടെടുത്ത വെടിയുണ്ടകൾ 0.22 പിസ്റ്റളിൽ ഉപയോഗിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. പരിശീലനത്തിനായി എത്തിയവർ ഉപയോഗിച്ച വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം.
50 എണ്ണം വീതം 5 പെട്ടിയിലും 16 എണ്ണം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. പരിശീലനത്തിനെത്തിയവർ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർക്കി ഫാക്ടറിയിൽ നിർമ്മിച്ചവയാണ് വെടിയുണ്ടകൾ. ലൈസൻസുള്ള തോക്കിൽ ഉപയോഗിക്കുന്ന ഇവ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
















Comments