കൊറോണയൊക്കയല്ലേ? പച്ചപ്പ് നിറഞ്ഞൊരു മാസ്‌ക്കിനെക്കുറിച്ചറിഞ്ഞാലോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയൊക്കയല്ലേ? പച്ചപ്പ് നിറഞ്ഞൊരു മാസ്‌ക്കിനെക്കുറിച്ചറിഞ്ഞാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 02:13 pm IST
Facebook
Twitter
WhatsAppTelegram

മാസ്‌ക്, ലോകത്ത് കൊറോണ മഹാമാരി പിടിമുറുക്കിയതോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് ഫേയ്‌സ് മാസ്‌ക്. മുൻപ് ഡോക്ടർമാരും മറ്റും ഉപയോഗിച്ചിരുന്ന മാസ്‌ക് പിന്നീട് നമ്മുടെ സന്തത സഹചാരിയായി മാറി നിത്യോപയോഗ സാധനമായി മാറിയതോടെ മാസ്‌കിലും പുത്തൽ ഡിസൈനുകളും ട്രെൻഡുകളും ഉണ്ടാവാൻ തുടങ്ങി.  മാർക്കറ്റിൽ  ഏറ്റവും കൂടുതൽ വിറ്റു പോകുന്ന വസ്തുക്കളുടെ പട്ടികയിൽ മുൻപന്തിയയിൽ തന്നെയാണ് മാസ്‌കുകളുടെ സ്ഥാനം . കമ്പനികൾ പല തരത്തിലുള്ള വ്യത്യസ്തമായ മാസ്‌കുകൾ പുറത്തിറക്കി വിപണി കയ്യടക്കാൻ മത്സരിച്ചു കൊണ്ടിരിക്കുന്നതും നാം കാണുന്നതാണ്.  മാസ്‌ക് അഴിക്കാമെന്നും ഇനിയെങ്കിലും ഒന്ന് ശ്വാസം വിടാമെന്നും കരുതിയിരിക്കെ ആണ് ഇരട്ടി ശക്തിയിൽ വൈറസ് കരുത്താർജ്ജിച്ചതും രോഗം പടരുന്നതും.

എന്തൊക്കെ സ്റ്റൈലിൽ മാസ്‌ക് ഇറക്കിയാലും മാസ്‌ക് അധികനേരം മുഖത്ത് വെച്ചാൽ നമുക്ക് ഇറിറ്റേഷൻ തോന്നാറുണ്ടല്ലേ? അപ്പോൾ ചിലർ എന്തു ചെയ്യും മാസ്‌ക് അല്പസമയം താഴ്‌ത്തി വെയ്‌ക്കും. ചിലർ പാടെ ഉപേക്ഷിക്കും. തികച്ചും അപകടകരം എന്ന് അറിയാമെങ്കിലും വേറ വഴിയില്ല എന്നാണ് ആളുകൾ പറയുന്നത്.

ബെൽജിയം കലാകാരും സാമൂഹ്യപ്രവർത്തകനുമായ അലൈൻ വെർഷ്യൂറനും മാസ്‌ക് അധിക സമയം ഇടുമ്പോൾ നമ്മളെപോലെ തന്നെ നല്ല ഇറിറ്റേഷൻ തോന്നാറുണ്ട്. എല്ലാവരേയും പോലെ മാസ്‌ക് മൂക്കിന് താഴെ ആക്കി വെക്കുക, മാസ്‌ക് ഇടാതിരിക്കുക തുടങ്ങിയ രീതികളെല്ലാം പരീക്ഷച്ച് മടുത്ത അദ്ദേഹം അവസാനം അതിനൊരു സൊലൂഷ്യൻ കണ്ടെത്തി. അതെന്താണന്നല്ലേ.. പറയാം. അലൈൻ ഒരു കലാകാരൻ മാത്രമല്ല ഒരു പ്രകൃതി സ്‌നേഹിയും സാമൂഹ്യപ്രവർത്തകനും ഒക്കെയാണെന്ന് പറഞ്ഞല്ലോ  ? അപ്പോൾ അദ്ദേഹം കണ്ടെത്തിയ ഐഡിയയും പ്രകൃതിയോട് ഇണങ്ങിയതാണെന്ന് നമുക്ക് ഊഹിക്കാം. പോർട്ടബിൾ ഒയാസിസ്  അഥവാ മരുപ്പച്ച പ്രതിരോധ കവചം എന്ന് പേരിട്ട ഒരു ഫേയ്‌സ് മാസ്‌ക് ആണ് അദ്ദേഹം തയ്യാറാക്കിയത്.

എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ? ഇത് ഒരു മിനി ഹരിത ഹൃഹമാണ്. അതെ അത് തന്നെ. പച്ചപ്പും ഹരിതാഭയും. അലൈൻ  അദ്ദേഹത്തിന്റെ പോർട്ടബിൾ ഒയാസിസ് ധരിക്കുമ്പോൾ അദ്ദേഹത്തിന്റെ തലയ്‌ക്ക് ചുറ്റും സുഗന്ധമുള്ള സസ്യങ്ങൾ നിറഞ്ഞിരിക്കും. എങ്ങനെയാണന്നല്ലേ മാസ്‌ക് ധരിച്ച് വായയും മൂക്കും മാത്രം സംരക്ഷിക്കുകയല്ല. തല മൊത്തം ഒരു ഗ്ലാസ് വെച്ച് പൊതിഞ്ഞാണ് അയാൾ നടക്കുന്നത്. പ്രത്യേകമായി രൂപകൽപന ഗ്ലാസ് കൂടിനുള്ളിൽ യഥാർത്ഥ മണ്ണും ചെടികളും നിറച്ചാണ് മാസ്‌ക് നിർമിച്ചിരിക്കുന്നത്.കാശിത്തുമ്പ,റോസ്‌മേരി,ലാവെൻഡർ തുടങ്ങിയ സസ്യങ്ങളാണ് ഇതിലുള്ളത്.

15 വർഷം മുൻപ് തന്നെ അലൈന്റെ മനസിൽ ഈ ചിന്ത ഉണ്ടായിരുന്നെങ്കിലും കൊറോണയാണ് അദ്ദേഹത്തിന്റെ ഈ ആശയം പ്രബല്യത്തിൽ വരുത്താൻ അവസരമൊരുക്കിയത്.  ഇപ്പോഴിത് മാസ്‌കിനേക്കാൾ സൗകര്യപ്രദമായെന്നും തടസ്സങ്ങളില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും അലൈൻ പറയുന്നു. പരിസ്ഥിതിയെ നല്ലതുപോലെ പരിപാലിക്കാനും അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് സ്വയം രക്ഷ നേടാനും മറ്റുള്ളവർക്ക് താൻ പ്രചോദനമാകുന്നുവെങ്കിൽ നല്ലതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഈ പോർട്ടബിൾ ഓയാസിസും കൊണ്ട് അദ്ദേഹം തെരുവുകൾ തോറും നടന്നു യാത്ര ചെയ്തു. കൗതുകം തോന്നിയ പലരും അദ്ദേഹത്തോട് കാര്യമന്വേഷിച്ചു. ചോദിച്ചവർക്കെല്ലാം അദ്ദേഹം തന്റെ ആശയം പറഞ്ഞു കൊടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ബെൽജിയത്തിലെ നിരവധി പേർ ഇത്തരം പോർട്ടബിൾ ഒയാസിസ് നിർമ്മിച്ച് ധരിക്കാൻ തുടങ്ങി. പക്ഷേ ഭാരക്കൂടുതലും മെയിന്റെയിൻസും ഈ പോർട്ടബിൾ ഒയാസിസിനെ പിന്നോട്ട് വലിക്കുന്നു.

Tags: mask
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies