ന്യൂഡൽഹി : ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ നിന്ന് തന്റെ അച്ഛൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, അതിനാൽ തനിക്ക് ഡോക്ടറായി കുടുംബത്തെ സഹായിക്കണമെന്നും ഒരു പന്ത്രണ്ടാം ക്ലാസുകാരി ഉറക്കെ പറയുന്നത് കേട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകൾ നിറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ അന്ധനായ സ്വന്തം അച്ഛന്റെ ബുദ്ധിമുട്ട് മനസിലാക്കിക്കൊണ്ട് പഠിച്ച് മുന്നേറുന്ന ആ പെൺകുട്ടിയോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു ‘ നിങ്ങളുടെ കരുണയാണ് നിങ്ങളുടെ കരുത്ത്’.
ഗുജറാത്തിൽ ഉത്കർഷ് സമാരോഹ് പരിപാടിയിൽ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിനിടെയാണ് അയ്യൂബ് പട്ടേൽ എന്നയാൾ എഴുന്നേറ്റ് നിന്ന് തന്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയോട് പറഞ്ഞത്. താൻ അന്ധനാണെന്നും സൗദി അറേബ്യയിൽ പോയി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അയ്യൂബ് പട്ടേൽ പറഞ്ഞു. ഗ്ലോകോമ എന്ന രോഗം ബാധിച്ച അദ്ദേഹത്തിന് കാഴ്ച തിരിച്ച് കിട്ടിയില്ല.
തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് വീട്ടിലെ വിശേഷങ്ങളും മക്കളെയുംപറ്റി ചോദിച്ചു. മൂന്ന് മക്കളാണ് അയ്യൂബ് പട്ടേലിനുള്ളത്. മൂത്ത പെൺകുട്ടി പന്ത്രണ്ടാം ക്ലാസിലും ഒരാൾ എട്ടാം ക്ലാസിലും ഒരാൾ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇളയ രണ്ട് മക്കൾക്കും സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട് എന്ന് അയ്യൂബ് പട്ടേൽ പറഞ്ഞു.
#WATCH | While talking to Ayub Patel, one of the beneficiaries of govt schemes in Gujarat during an event, PM Modi gets emotional after hearing about his daughter's dream of becoming a doctor & said, "Let me know if you need any help to fulfill the dream of your daughters" pic.twitter.com/YuuVpcXPiy
— ANI (@ANI) May 12, 2022
അയ്യൂബിന്റെ മൂത്ത പെൺകുട്ടിയോട് എന്ത് ആകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി ഡോക്ടർ ആകണമെന്ന് പറഞ്ഞു. അതെന്തുകൊണ്ടാണ് ഡോക്ടർ ആകാൻ ഇത്രയും ആഗ്രഹമെന്ന ചോദ്യത്തിന് ‘ അച്ഛന്റെ കഷ്ടപാട് കണ്ടിട്ടാണ് താൻ ഡോക്ടർ ആകാൻ തീരുമാനിച്ചത്’ എന്ന് നിറകണ്ണുകളോടെ ആ കുട്ടി പറഞ്ഞു. ഇത് കേട്ട പ്രധാനമന്ത്രി വികാരാധീതനാകുകയായിരുന്നു.
അയ്യൂബ് പട്ടേലിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്ത് നൽകുമെന്നും മകളും ആഗ്രഹങ്ങൾ സാധിക്കാൻ എന്നും കൂടെയുണ്ടാകുമെന്നും പ്രധാനമന്ത്രി വാക്ക് നൽകി.
Comments