രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 അംഗങ്ങൾ ജൂണിനും ഓഗസ്റ്റിനും ഇടയിൽ വിരമിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഈ സീറ്റുകൾ ഹരിയാന, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു.
ഏറ്റവും കൂടുതൽ സീറ്റുകൾ (11) ഉത്തർപ്രദേശിലും തൊട്ടുപിന്നാലെ ആറ് സീറ്റുകൾ വീതം മഹാരാഷ്‌ട്രയിലും തമിഴ്നാട്ടിലുമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, ഹരിയാന എന്നിവയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. 245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷം 123 ആണ്.
താഴെപ്പറയുന്ന തീയതികൾക്കനുസൃതമായി മുകളിൽ സൂചിപ്പിച്ച സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു-
വിജ്ഞാപനത്തിന്റെ ഇഷ്യൂ- മെയ് 24, 2022, ചൊവ്വാഴ്ച
നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി- മെയ് 31, 2022, ചൊവ്വാഴ്ച
നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന- ജൂൺ 1, 2022, ബുധനാഴ്ച
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി- ജൂൺ 3, 2022, വെള്ളിയാഴ്ച
വോട്ടെടുപ്പ് തീയതി- ജൂൺ 10, 2022, വെള്ളിയാഴ്ച
വോട്ടെടുപ്പിന്റെ സമയം- രാവിലെ 9 മുതൽ 4 വരെ.
വോട്ടെണ്ണൽ: ജൂൺ 10, 2022, വെള്ളിയാഴ്ച വൈകുന്നേരം 5ന്
Comments