തിരുവനന്തപുരം:ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും.
മുൻ എംഎൽഎ പിസി ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ഡിജിപി അനിൽകാന്ത്, പോലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്.
പിസി ജോർജ്ജിന്റെ കേസ് കൈകാര്യം ചെയ്തതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. ആർഎസ്എസ് എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കുന്നതും യോഗത്തിൽ ചർച്ചയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഡിജിപി അനിൽകാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുള്ളതെന്നാണ് വിവരം.
















Comments