പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം.എന്റെ കേരളം പ്രദർശനത്തിൽ തന്നെ അവഗണിച്ചെന്നും ചിറ്റയം ഗോപകുമാർ ആരോപിക്കുന്നു.
സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്‌ക്കാത്തിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയത്.പേരെടുത്ത് പറഞ്ഞാണ് വിമർശനം.താൻ അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിച്ചത് തലേദിവസം രാത്രിയാണെന്നും ഇത്തരത്തിൽ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം
ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാർ ആരോപിക്കുന്നത്.വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ മണ്ഡലത്തിൽ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന യാതൊരു പരിപാടിയും എംഎൽഎയായ തന്നെ വിളിച്ച് അറിയിക്കാറില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലും ഈ വിധത്തിൽ അവഗണിക്കപ്പെട്ടിട്ടില്ല. പരാതികൾ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ട് യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോൾ തുറന്ന് പറയേണ്ടി വന്നതെന്നും ചിറ്റയം ഗോപകുമാർ കൂട്ടിച്ചേർത്തു.
















Comments