1200ൽ അധികം മൃഗങ്ങൾക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചിലന്തികൾക്കും ചെറിയ പ്രാണികൾക്കും ഇതിന് സാധിക്കും. എന്നാൽ വെള്ളത്തിന് മുകളിലൂടെ നടക്കുന്ന പക്ഷിയെ കണ്ടിട്ടുണ്ടോ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പക്ഷികൾ വെള്ളത്തിന് മുകളിലൂടെ അതിവേഗം നടക്കുന്നതും മുങ്ങുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
മുങ്ങാങ്കോഴി ഇനത്തിൽപ്പെട്ട വെസ്റ്റേൺ ഗ്രീബുകളാണ് അതി ഗംഭീരമായി വെള്ളത്തിന് മുകളിലൂടെ നടന്നത്. മത്സ്യമോ മറ്റ് ഭക്ഷണമോ പിടിക്കാൻ വെള്ളത്തിൽ മുങ്ങുന്ന പക്ഷികളാണ് ഇവ. പറന്ന് വന്ന് വെള്ളത്തിൽ മുങ്ങാനും വെള്ള പരപ്പിൽ നിന്ന് മുങ്ങി താഴാനും ഈ പക്ഷികൾക്ക് സാധിക്കും. ഇണ ചേരുന്ന സമയത്താണ് ഇത്തരത്തിൽ വെള്ളത്തിന് മുകളിലൂടെ നടക്കാൻ സാധിക്കുന്നതെന്നാണ് പരിസ്ഥിതി ഗവേഷകർ പറയുന്നത്.
സെക്കൻഡിൽ 20 അടി വരെയാണ് ഇവ നടന്നത്. ഏകദേശം 7 സെക്കൻഡോളം ഇവ നടന്നു എന്നതും പ്രത്യേകതയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോർട്ട് ലാൻഡ് സർവ്വകലാശാലയിലെ ഗവേഷകർ ദൃശ്യങ്ങൾ ഗവേഷണം ചെയ്തിരുന്നു. ഈ ഇനത്തിൽപ്പെട്ട പക്ഷികളുടെ പാദങ്ങൾ പരന്നിരിക്കുന്നതിലാണ് ഇത്തരത്തിൽ നടക്കാൻ സാധിച്ചതെന്നാണ് ഗവേഷകർ പറയുന്നത്.
Love is such a thing… You can even walk on water! ❤️😂😂pic.twitter.com/2TjBDU51MB
— Figen (@TheFigen) May 11, 2022
















Comments