അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തു. ബിപ്ലബ് കുമാർ ദേബ്് രാജിവെച്ച സാഹചര്യത്തിലാണ് മണിക് സാഹ അധികാരത്തിലേറിയത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി ത്രിപുര സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാംഗവുമാണ് മണിക് സാഹ. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് മണിക് സാഹയെ പുതിയ ത്രിപുര മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിൽ മണിക്കിന്, ത്രിപുരയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന് തനിക്ക് ഉറപ്പുള്ളതായി ഭൂപേന്ദ്ര ട്വിറ്ററിൽ കുറിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിപ്ലബ് കുമാർ രാജിവെച്ചത്. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
Comments