തിരുവനന്തപുരം: കെ ഫോൺ 61.38 ശതമാനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം 8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്വർക്കിൽ 5333 കി.മീ പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. ആക്സസ് നെറ്റ്വർക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
എന്താണ് ഈ സർക്കാർ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതിയെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് കെഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെഫോൺ നെറ്റ്വർക്ക് നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. കെഎസ്ആർടിസി പോലെ ആകാതിരുന്നാൽ മതിയെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ‘അതെ കേരളം കുതിച്ചു കൊണ്ടിരിക്കുന്നൂ…മറ്റൊരു ശ്രീലങ്ക ആവാൻ !’, ‘അടുത്ത മാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റുമോ എന്ന് അറിയില്ല…അതിന്റെ ആശക ബാലഗോപാൽ മന്ത്രി പറഞ്ഞു….എന്നാലും തള്ളിന് ഒരു കുറവും ഇല്ല’ എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
Comments