ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ഇന്തോനേഷ്യയെയാണ് ഇന്ത്യ തോൽപ്പിച്ചത്. 14 തവണ കിടീരം നേടീയ ടീമാണ് ഇന്തോനേഷ്യ.ഫൈനലിൽ 3-0 ത്തിനാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇതോടെ തോമസ് കപ്പ് നേടുന്ന ആറാമത്തെ രാജ്യമായിയിരിക്കുകയാണ് ഇന്ത്യ. കിഡംബി ശ്രീകാന്തും സാത്വിക് സായ് രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്പികൾ.
മലേഷ്യയെയും ഡെൻമാർക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.ക്വാർട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശിൽപി.
Comments