അനന്തനാഗ്:കശ്മീർ ഫയൽസ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും വിശദമാക്കുന്ന സിനിമ രാജ്യത്ത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ ആരോപണം.
‘വിവേക് അഗ്നിഹോത്രിയുടെ സിനിമ തികച്ചും അടിസ്ഥാന രഹിതമാണ്. കശ്മീരിൽ സംഭവിക്കാത്തത് സിനിമയിൽ അതിവൈകാരികമായിട്ടാണ് പറഞ്ഞുവയ്‌ക്കുന്നത്. ഇതിൽ പറയുന്ന സംഭവങ്ങളൊന്നും അങ്ങിനെയല്ല നടന്നിട്ടുള്ളത്.’ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ജമ്മുകശ്മീരിൽ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട വ്യക്തി വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെയാണ് കശ്മീർ ഫയൽസിനെക്കുറിച്ച് വിമർശനം ഉന്നയിച്ചത്. ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൂട്ടായ്മ ലഫ് ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ചതിന് പിന്നാലെയാണ് കശ്മീർ ഫയൽസിനെക്കുറിച്ച് പ്രസ്താവന ഇറക്കിയത്.
ജമ്മുകശ്മീരിൽ ഗുപ്കാർ നേതാക്കളും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുള്ളയും അടക്കമുള്ള സംഘമാണ് ഭീകരർ പൗരന്മാർക്കെ തിരെ തിരിയുന്നതിൽ മനോജ് സിൻഹയ്‌ക്ക് പരാതി നൽകിയത്.
















Comments