ബംഗളൂരു: കർണ്ണാടകയിലും നിലവിലെ മസ്ജിദായി ഉപയോഗിക്കുന്ന ആരാധനാലയം മുമ്പ് ആഞ്ജനേയ ക്ഷേത്രമായിരുന്നുവെന്ന് പരാതി. കർണ്ണാടകയിലെ മാണ്ഡ്യയിലെ ജാമിയ മസ്ജിദ് മുൻപ് ഹനുമാൻ ക്ഷേത്രമായിരുന്നുവെന്നാണ് പരാതി. ക്ഷേത്രമിരുന്ന സ്ഥലത്ത് പൂജ നടത്താൻ അനുവദിക്കണമെന്നും ക്ഷേത്രക്കുളം ഉപയോഗിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.
നിലവിൽ മസ്ജിദായി ഉപയോഗിക്കുന്ന നിർമ്മിതി ക്ഷേത്രം തകർത്ത് അവിടെ പണിതുയർത്തിയതാണ്. ടിപ്പുസുൽത്താന്റെ കാലത്ത് തകർക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിലൊന്നാണിത്. ഏറെ ഭക്തർ എത്തിയിരുന്ന ആഞ്ജനേയ ക്ഷേത്രം നിലനിന്നിടത്താണ് മാണ്ഡ്യയിലെ ജാമിയ മസ്ജിദെന്നും പരാതിയിൽ വിശദമാക്കുന്നു.
പേർഷ്യ ഖലീഫയ്‌ക്ക് ടിപ്പു അയച്ച കത്തിൽ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന പരാമർശവും പരാതിക്കാർ തെളിവായി സമർപ്പിച്ചിട്ടുണ്ട്. പതിവില്ലാത്ത തരത്തിൽ മസ്ജിദിന്റെ പരിസരത്ത് വിശാലമായ കുളം നിർമ്മിക്കപ്പെട്ടത് എന്തിനാണെന്നും പരാതിക്കാർ ചോദിക്കുന്നു. പുരാതന ക്ഷേത്രം നിലനിന്നു എന്നതിന് തെളിവുകൾക്കായി ഖനനം അടക്കമുള്ളവ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടി രിക്കുകയാണ്.
















Comments