പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു.ജില്ലയിൽ വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി ചിറ്റയം ഗോപകുമാറും സിപിഐ നേതാക്കളും ബഹിഷ്‌കരിച്ചു. പത്തനംതിട്ടയിലെ എന്റെ കേരളം പ്രദർശന മേളയുടെ സമാപന ചടങ്ങാണ് സിപിഐ ബഹിഷ്‌കരിച്ചത്. സിപിഐ ഭരിക്കുന്ന അടൂർ നഗരസഭയുടെ ചെയർമാനും സിപിഐ ജില്ലാ സെക്രട്ടറിയുമടക്കം പരിപാടി ബഹിഷ്‌കരിച്ചു.
മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുണ്ടെന്നാണ് ഡെപ്യൂട്ടി സ്പീക്കർ നൽകുന്ന വിശദീകരണം. ആശംസയറിയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി സ്പീക്കറുടെ അഭാവത്തിൽ മാത്യു ടി തോമസ് എംഎൽഎ യോഗത്തിൽ അദ്ധ്യക്ഷനാവും.ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്ന് നേരത്തെ തന്നെ ചിറ്റയം ഗോപകുമാർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നേതൃത്വത്തിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരാതി നൽകിയിരുന്നു. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് പരാതി നൽകിയത്. ചിറ്റയം ഗോപകുമാറിനെതിരെ രാവിലെ വീണാ ജോർജും പരാതി നൽകിയിരുന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതലയുളള മന്ത്രി കൂടിയാലോചനകൾ നടത്താതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് കൂടിയാലോചനകൾ നടത്താതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിറ്റയം ഗോപകുമാർ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എംഎൽഎമാരെയുൾപ്പെടെ ഏകോപിപ്പിക്കുന്നതിൽ പൂർണ പരാജയം ആണ് വീണാ ജോർജ് എന്നും, അത്യാവശ്യങ്ങൾക്ക് വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണാ ജോർജ് പരാതി നൽകിയത്.
ചിറ്റയം ഗോപകുമാറിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീണാ ജോർജിന്റെ പരാതി. സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. തന്റെ ഫോൺ കോൾ വിവരങ്ങൾ വേണമെങ്കിൽ പാർട്ടിയ്‌ക്ക് പരിശോധിക്കാമെന്നും വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
















Comments