ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു സമൂഹത്തിനായി ഹർജി നൽകിയവർ. മസ്ജിദിലെ നിലവറയിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വരാണാസി കോടതിയിൽ ഹർ ജിക്കാർ ആവശ്യം ഉന്നയിച്ചത്. ശിവലിംഗം കണ്ടെത്തിയ നിലവറയിലേക്കുള്ള വഴി അവശിഷ്ടങ്ങൾകൊണ്ട് അടഞ്ഞ നിലയിലാണ്. ഇവ നീക്കം ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിൽ മസ്ജിദിൽ മറ്റൊരു സർവ്വേ നടത്താൻ ഉത്തരവിടണം. ശിവലിംഗം കണ്ടെത്തിയ നിലവറയുടെ വടക്ക് ഭാഗത്തുള്ള ചുമരുകൾ വിശദമായി പരിശോധിക്കണം. ഇവിടേക്കാണ് നന്ദിയുടെ ദർശനമുള്ളത്. ശിവലിംഗത്തിന്റെ താഴ്ഭാഗത്തും പരിശോധന നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
അവശിഷ്ടങ്ങൾ നിറഞ്ഞതിനാൽ ശിവലിംഗം നിൽക്കുന്ന സ്ഥാനത്തേക്ക് കടന്ന് ചെല്ലാൻ സാധിക്കുകയില്ല. ഇത് നീക്കം ചെയ്യണം. എങ്കിലേ വിശദമായി പരിശോധിക്കാൻ സാധിക്കുകയൂള്ളൂ. ഇതിന് കോടതി ഉത്തരവിടണമെന്നും ഹർജിക്കാർ വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദിലെ വീഡിയോഗ്രാഫി സർവ്വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് വരാണാസി കോടതി പരിഗണിച്ചത്. ഇതിനിടെയാണ് വിശദമായ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ രംഗത്ത് എത്തിയത്.
















Comments