ഛണ്ഡീഗഡ്: സെലക്ടീവ് മതേതരത്വം രാജ്യത്തിന് അപകടമാണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഛണ്ഡീഗഡ് സർവ്വകലാശാലയിൽ സംഘടിപ്പിച്ച സംഗീത- ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയോട് നാം അസഹിഷ്ണുത പുലർത്തണമെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിലുകൾക്ക് വേദിയായ സംസ്ഥാനമാണ് പഞ്ചാബ്. ഇത് ഒഴിവാക്കാൻ ഭീകരവാദത്തോട് അസഹിഷ്ണുത പുലർത്തണം. നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ എന്നത് മതേതരത്വമാണ്. എന്നാൽ സെലക്ടീവ് മതേതരത്വം രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് തുല്യപരിഗണന എന്നതാണ് മതേതരത്വം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ സെലക്ടീവ് മതേതരത്വം ഇതല്ല. വോട്ട് ബാങ്കിനായി മതേതരത്വം പ്രസംഗിക്കുന്നതിനോടും താത്പര്യമില്ല. ദി കശ്മീരി ഫയൽസ് എന്ന സിനിമ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതാണെന്നാണ് ചിലർ പറയുന്നത് ഈ സെലക്ടീവ് മതേതരത്വം കാരണമാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
















Comments