കണ്ണൂർ : ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാറിന്റെ ( 40 ) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ ആണ് മൃതദേഹം പുഴയിൽ നാട്ടുകാർ കണ്ടത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 3.30 ഓടെ സുഹൃത്തിന് ഒപ്പം ചെറുപുഴ കാര്യങ്കോട് പുഴയിൽ ഇറങ്ങിയപ്പോഴാണ് പ്രദീപ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. പ്രദീപിനെ കാണാതായ അതേ സ്ഥലത്താണ് മൃതദേഹം പൊങ്ങിയത്. പെരിങ്ങോം ഫയർഫോഴ്‌സ് എത്തി മൃതദേഹം കരയ്‌ക്ക് എത്തിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കേളേജിലേക്ക് മാറ്റി.
Comments