കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം ഇതുവരെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടിട്ടില്ല. ദുബായിലേക്കുള്ള വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്. എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് വൈകിയത്.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് വിവരം. ഇന്നലെ രാത്രി മുതൽ ഇടവേളകളില്ലാതെ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. വിമാനം പുറപ്പെടാൻ വൈകുന്നതിനാൽ യാത്രക്കാർ പ്രതിഷേധിച്ചെത്തി.
പ്രായമായവരും കൈക്കഞ്ഞുമായെത്തിയവരും അടക്കം നിരവധി പേർ വിമാനത്താവളത്തിൽ കഴിയുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും അധികൃതർ അറിയിച്ചിട്ടില്ല.
സമാനരീതിയിൽ കഴിഞ്ഞ ദിവസം കൊച്ചിയിലും ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകിയിരുന്നു. വിമാനത്തിലെ എസി തകരാറിലായതിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകിയത്.
Comments