തിരുവനന്തപുരം: പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയെ സസ്പെൻഡ് ചെയ്തു. എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്കാണ് സസ്പെൻഷൻ.പോലീസ് ട്രെയിനിംഗ് കോളേജ് സിഐ ആദർശിനെതിരെയാണ് നടപടി.
കോളേജിൽ നിന്ന് മാറ്റാനും ഉത്തരവുണ്ട്. സർവ്വകലാശാല പരീക്ഷാ സ്ക്വാഡാണ് കോപ്പിയടി പിടികൂടിയത്.തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്.
ആദർശ് കോപ്പിയടിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിലാണ് ആദർശിനെതിരെ ഉയർന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആദർശിനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്ത് ഡിജിപിയ്ക്ക് റിപ്പോർട്ടും കൈമാറുകയായിരുന്നു.
Comments