കൊച്ചി: ആലുവയിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വിദ്യാർത്ഥിയും ബിനാനിപുരം സ്വദേശിയുമായ ആദിത്യൻ സജീവനാണ് മരിച്ചത്. വെള്ളത്തിൽ വീണതിന് പിന്നാലെ ആദിത്യൻ ചതുപ്പിൽ പുതയുകയായിരുന്നു.
കഴിഞ്ഞ ദിവസം കാസർകോട് ചെർക്കപ്പാറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു. ഇരുവർക്കും 14 വയസാണ്. കുളത്തിൽ ഇറങ്ങിയ കുട്ടികൾ ചെളിയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട് അരമണിക്കൂറിന് ശേഷമാണ് ഇരുവരെയും പുറത്തെടുക്കാനായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Comments