ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിയിൽ. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് നേരെയുള്ള കടന്നുകയറ്റശ്രമമാണ് ചൈന അതിർത്തിയിൽ നടത്തുന്നതെന്നും നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള നിർമ്മാണങ്ങൾ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ സാന്നിദ്ധ്യത്തിലാണ് ബ്രിക്‌സിൽ ഇന്ത്യ പ്രതിരോധ നയം വ്യക്തമാക്കിയത്.
അതിർത്തിയിൽ ലഡാക്കിൽ ചർച്ചകൾ 15 വട്ടം പൂർത്തിയായിട്ടും ചൈന നിർമ്മാണ പ്രവർത്തനവും സൈനിക സന്നാഹവും തുടരുകയാണെന്നും ഇതിന് പുറമേ മൂവായിരം കിലോമീറ്ററിനടുത്ത് അതിർത്തിവരുന്ന അരുണാചൽ-സിക്കിം അതിർത്തിയിൽ ചൈന അതിവേഗം സൈനിക താവളങ്ങളും വിമാനമിറങ്ങാനുള്ള റൺവേകളും നിർമ്മിക്കുകയാണെന്ന സൈനിക റിപ്പോർട്ടും പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യ അന്താരാഷ്‌ട്രവേദിയിൽ ചൈനയുടെ അധിനിവേശ ശ്രമം തുറന്നുകാട്ടിയത്.
യുക്രെയ്ൻ-റഷ്യാ യുദ്ധം മേഖലയിൽ ഉണ്ടാക്കിയിരിക്കുന്ന ഭൗതികമായ നഷ്ടത്തെ ഏറെ കരുതലോടെ നിരീക്ഷിക്കുന്നതായും ആഗോളതലത്തിൽ ഇത്തരം സംഘർഷങ്ങൾ മാനവരാശിക്കുണ്ടാക്കുന്ന കെടുതികളെ അപലപിക്കുന്നതായും ജയശങ്കർ പറഞ്ഞു. ഇന്ത്യക്കും ചൈനയ്‌ക്കും പുറമേ ബ്രസീലും റഷ്യയും ദക്ഷിണാഫ്രിക്കയും ബ്രിക്‌സിൽ അംഗങ്ങളാണ്.
















Comments