കീവ്: യുക്രെയ്‌നിലെ നിർണ്ണായക പ്രവിശ്യയായ ഡോൺബാസ് പൂർണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമാി വിലാഡിമിർ സെലൻസ്‌കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാർ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ യാണെന്നും അവരെ റഷ്യൻ മേഖലയിലേക്ക് ബസ്സിൽ കൊണ്ടുപോകുന്ന ചിത്രങ്ങളും മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടു.
റഷ്യ മുന്നേ അവകാശവാദമുന്നയിക്കുന്ന ഡോൺസ്റ്റീക്- ലുഹാൻസ്‌ക് മേഖലയ്‌ക്ക് അടുത്ത ഡോൺബാസ് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മിസൈൽ ആക്രമണമാണ് റഷ്യ നടത്തുന്നത്. ആ നഗരത്തെ പൂർണ്ണമായും ജനവാസ യോഗ്യമല്ലാത്ത വിധം റഷ്യ തകർത്തെന്നാണ് ആരോപണം. ഇനി ശതകോടികൾ മുടക്കിയാൽ പോലും പൂർവ്വ സ്ഥിതിയാക്കാൻ പറ്റാത്തവിധം ശവക്കല്ലറകളാക്കി പ്രവിശ്യകളെ റഷ്യ മാറ്റിയിരിക്കുകയാണെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് ആരോപിക്കുന്നത്. ഡോൺസ്റ്റീകും ലുഹാൻസ്‌കും യുക്രെയ്ൻ വിമതരെ ഏൽപ്പിച്ച് നിഴൽ ഭരണം നടത്തിയിരുന്ന റഷ്യ ആക്രമണം അവിടം കേന്ദ്രീകരിച്ച് തൊട്ടടുത്ത പ്രവിശ്യകളിലേക്ക് കേന്ദ്രീകരിക്കുകയാണ്.
ആക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ മരിയൂപോൾ തുറമുഖ നഗരം പിടിക്കാനാണ് റഷ്യ ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയത്. യുക്രെയ്‌ന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കരസേനാ വിന്യാസവും ആക്രമണവും തുടരുന്നുണ്ടെങ്കിലും പ്രതിരോധം ശക്തമാക്കിയ യുക്രെയ്ൻ റഷ്യയ്‌ക്ക് കനത്ത നാശമാണ് വരുത്തിയത്.
ഇതിനിടെ യുക്രെയ്‌ന് കൂടുതൽ സാമ്പത്തിക സഹായം നൽകാനുള്ള ശുപാർശ അമേരിക്കൻ സെനറ്റ്് ഐകകണ്‌ഠ്യേന പാസാക്കി. ഇതുവഴി 40 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ അടിയന്തിര സഹായം യുക്രെയ്‌ന് ലഭിക്കും. ഇതിനൊപ്പം റഷ്യയുടെ കപ്പൽ പടയെ പ്രതിരോധിക്കാൻ സാധിക്കുന്ന മിസൈലുകൾ യുക്രെയ്‌ന് എത്തിക്കാനുള്ള നടപടികളും അമേരിക്ക വേഗത്തിലാക്കി.
















Comments