പത്തനംതിട്ട : സംസ്ഥാന ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാരിന്റെ നടപടിക്കെതിരെ സർക്കാരിന്റെ ഒന്നാം വാർഷിക ദിനംഎൻ.ജി.ഒ സംഘ് വഞ്ചനാദിനമായി ആചരിച്ചു. 2021 ജനുവരി മുതൽ ലഭ്യമാകേണ്ട ഡി.എ കുടിശിക , ലീവ് സറണ്ടർ എന്നിവ നൽകാതിരിക്കുകയും മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതം ഉൾപ്പെടുത്താതെ കബളിപ്പിച്ചും , പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന വാക്കുപാലിക്കാതെ വഞ്ചിച്ചും ജീവനക്കാരെ ദ്രോഹിക്കുന്ന ഇടതു സർക്കാർ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ജില്ലാ പ്രഡിസന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ച യോഗം കേരളഎൻ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി അനിൽകുമാർ ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ജി. അശോക് കുമാർ, കെ.ബി ശശികുമാർ, പി.എസ്. രഞ്ജിത്ത്, പി.സോമേഷ്, പി.ആർ രമേശ്, ജോയിന്റ് സെക്രട്ടറിമാരായ എൻ.ജി. ഹരീന്ദ്രൻ , എൻ.രതീഷ്, വി.എസ്.ഹരികുമാർ, ജില്ലാ ട്രഷറർ എം. രാജേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജി. അനീഷ് സ്വാഗതവും, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു. സംസ്ഥാന വ്യാപകമായി എൻജിഒ സംഘ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Comments