ലക്‌നൗ: ഉത്തർപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്ന സംഘത്തിലെ കണ്ണികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്. കാൺപൂരിലാണ് സംഭവം. ബാനി സ്വദേശികളായ ഫരീദ്, സലീം എന്നിവരെയാണ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഇവരുടെ തൊഴുത്തിൽ നിന്നും പശു ഇറച്ചി നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പോലീസിൽ നൽകിയ പരാതിയിലാണ് ഇവരെ പോലീസ് പിടികൂടിയത്. നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഇരുവരും എവിടെ നിന്നോ പശുവുമായി വീട്ടിൽ എത്തി. ഇത് കണ്ട പോലീസ് ഇവരെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പോലീസിനെ കണ്ട ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പോലീസിനെ ഇവർ തോക്കുകൊണ്ട് ആക്രിക്കുകയായിരുന്നു. തുടർന്ന് പോലീസുകാരും വെടിയുതിർത്തു. കാലിന് പരിക്കേറ്റ ഇരുവരും നിലത്ത് വീണു. ഇതേ തുടർന്ന് പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments